Breaking News

വാങ്ങാന്‍ ആളില്ലെങ്കിലും രാജ്യത്തെ സ്വര്‍ണ്ണവില കുതിച്ചുയര്‍ന്ന് സര്‍വകാല റെക്കോര്‍ഡില്‍..!

വാങ്ങാന്‍ ആളില്ലെങ്കിലും രാജ്യത്തെ സ്വര്‍ണ്ണവില കുതിച്ചുയര്‍ന്ന് സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് 32800 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 4100 രൂപയും. മാര്‍ച്ച്‌ ആറിലെ 32320

എന്ന റെക്കോര്‍ഡ് വിലയാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന പ്രത്യേകത തന്നെയാണ് വിപണികളെല്ലാം നിശ്ചലമായ ഈ കൊവിഡ് കാലത്തും സ്വര്‍ണ്ണത്തിന്റെ ആകര്‍ഷണീയത

വര്‍ധിപ്പിക്കാന്‍ കാരണം. അപകടസാധ്യത കൂടുതലുളള അസറ്റ് ക്ലാസുകളില്‍ നിന്ന് നിക്ഷേപകര്‍ ഡോളര്‍, സ്വര്‍ണ്ണം തുടങ്ങിയ സുരക്ഷിത താവളങ്ങളിലേക്ക് മാറുകയാണെന്നാണ് കൊട്ടക് സെക്യൂരിറ്റീസിലെ അനലിസ്റ്റ് പറയുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …