ശീതള പാനിയത്തില്‍ മദ്യം കലര്‍ത്തി നല്‍കി പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആള്‍ അറസ്റ്റില്‍. കടയ്ക്കാവൂര്‍ കീഴാറ്റിങ്ങല്‍ സ്വദേശിയെയാണ് കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് എതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു.
പെണ്‍കുട്ടിയുടെ കീഴാറ്റിങ്ങല്‍ നെടിയവിള കോളനിയിലെ വീട്ടില്‍ എത്തിയതായിരുന്നു പ്രതി. ഈ സമയം പെണ്‍കുട്ടിയുടെ വീട്ടില്‍ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്. അമ്മ കൂലിപ്പണിക്ക് പോയിരുന്നു.
വീട്ടിലെത്തിയ ശേഷം നേരത്തെ കരുതി വച്ചിരുന്ന മദ്യം ശീതള പാനിയത്തില്‍ കലര്‍ത്തി കുട്ടിക്ക് നല്‍കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഇവിടെ നിന്നും ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി അടുത്ത വീട്ടില്‍ എത്തി വിവരം പറയുകയും പിന്നീട് പോലീസില്‍ അറിയിക്കുകയുമായിരുന്നു.