ഇന്ത്യയിലെ അടുത്ത ഫുട്ബോള്‍ സീസണ്‍(2020-21) തുടങ്ങാന്‍ വൈകും. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ തന്നെയാണ് ഇത്തരമൊരു സാധ്യത രംഗത്ത് എത്തിയിരിക്കുന്നത്. സംസ്ഥാങ്ങള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലെ ഫുട്ബോള്‍ സീസണ്‍ എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ ധാരണയായിരുന്നില്ല. എന്നാല്‍ സെപ്റ്റംബറില്‍ തുടങ്ങിയേക്കും എന്ന് നേരത്തെ ഫെഡറേഷന്‍ അധികൃതര്‍ സൂചന നല്‍കിയിരുന്നു.
എന്നാല്‍ ഇതാണിപ്പോള്‍ വൈകാന്‍ സാധ്യത. കോവഡിനെത്തുടര്‍ന്നുള്ള സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഫെഡറേഷന്‍ എത്തിയത്. ഐ.എസ്.എല്‍ പോരാട്ടങ്ങള്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 20-നായിരുന്നു തുടങ്ങിയത്.
ഐ-ലീഗാകട്ടെ നവംബര്‍ 30-ും. ഇക്കുറി സീസണ്‍ തുടങ്ങുന്നത് വൈകിയാല്‍ ഈ പോരാട്ടങ്ങളും തുടങ്ങാന്‍ വൈകാനുള്ള സാധ്യതയാണ് കൂടുതല്‍.