സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസി സമൂഹത്തിൻറെ ആവശ്യം സർക്കാർ അംഗീകരിക്കണം. സംസ്ഥാനത്തേക്ക് വരുന്നതിന് പാസ് ഏർപ്പെടുത്തിയത് തുടരുന്നതിൽ തെറ്റില്ല.
എന്നാൽ ഇത് കൃത്യമായി നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ലോക്ക്ഡൗൺ അഞ്ചാം പതിപ്പിൽ ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. ജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ
തുറക്കാമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിൻറെ പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നത്. എന്നാൽ ഇത് സംസ്ഥാന സർക്കാരുകളുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കും എന്ന് മാത്രം.
NEWS 22 TRUTH . EQUALITY . FRATERNITY