ഹോം ഡെലിവറിയിയായ് ഇനി പെട്രോളും. പെട്രോളും സിഎന്‍ജിയും വീടുകളില്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഡീസല്‍ ഇങ്ങനെ സര്‍ക്കാര്‍ എത്തിച്ചു നല്‍കിയിരുന്നു.
ഉപഭോക്താക്കളില്‍ ആവശ്യക്കാര്‍ ഏറിയതാണ് പെട്രോളും ഹോം ഡെലിവറി ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിയ്ക്കുന്നത്. പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധനത്തിന് ക്ഷാമം ഉണ്ടാകാതിരിയ്ക്കാന്‍ ഈ പുതിയ നടപടി സഹായകരമാകും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇന്ധന വിതരണം ആരംഭിച്ചിരുന്നു.