കഠിനംകുളം കൂട്ടബലാല്‍സംഗം നടന്നത് ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് ഒരാള്‍ മാത്രമെന്നും മറ്റുള്ളവരെ ഭര്‍ത്താവിന്റെ സുഹൃത്ത് വിളിച്ചു വരുത്തിയതാണെന്നു പ്രതികള്‍ സമ്മതിച്ചു.
സുഹൃത്തും ഭര്‍ത്താവും ചേര്‍ന്നാണു യുവതിക്ക് മദ്യം നല്‍കിയത്. യുവതിയെ മറ്റുള്ളവര്‍ തട്ടിക്കൊണ്ടുപോയിട്ടും ഭര്‍ത്താവും സുഹൃത്തും വീട്ടില്‍ തുടര്‍ന്നതായും വിവരമുണ്ട്. കേസിലെ ഏഴു പ്രതികളും പൊലീസ് പിടിയിലായിട്ടുണ്ട്.
‘അവരുടെ ചിരിയാണ് എന്റെ സന്തോഷം’- തൊഴിലാളികള്‍ക്കായി വീണ്ടും സോനൂ സൂദിന്റെ വിമാനം
ഒളിവില്‍ പോയ ചാന്നാങ്കര സ്വദേശി നൗഫലിനെ പൊലീസ് ഞായറാഴ്ച പിടികൂടി. ഭര്‍ത്താവ്, ചാന്നാങ്കര ആറ്റരികത്ത് വീട്ടില്‍ മന്‍സൂര്‍ (30), അക്ബര്‍ഷാ (25), അര്‍ഷാദ് (26), മനോജ് (26) വെട്ടുതുറ സ്വദേശി രാജന്(65) എന്നിവര്‍ കഴിഞ്ഞ ദിവസം തന്നെ പൊലീസ് പിടിയിലായിരുന്നു.
4 വയസ്സുള്ള കുട്ടിയെ മര്‍ദിച്ചതിന് പോക്സോ നിയമപ്രകാരവും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ചാന്നാങ്കര വെട്ടുതുറ സ്വദേശികളായ പ്രതികള്‍ മുന്‍പും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി. ശരീരത്തിന്റെ പലഭാഗങ്ങളില്‍ സിഗരറ്റ് വച്ചു പൊള്ളിച്ചതിന്റെ ഉള്‍പ്പെടെ കാര്യമായ പരുക്കുണ്ട്.