Feb 25, 2026 4:49 PM
Breaking News

ചാറ്റിംഗ് അതിരുകടന്നത് വീട്ടുകാർ വഴക്കുപറഞ്ഞു: ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ കൂട്ടിക്കൊണ്ട് പോയ കാമുകന് ഒടുവിൽ സംഭവിച്ചത്…

രാവും പകലും ചാറ്റ് ചെയ്തതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞതിനെതുടര്‍ന്ന് 17കാരി കാമുകനൊപ്പം ഇറങ്ങിപ്പോയി. എന്നെ കൂട്ടിക്കൊണ്ടു പോയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ ബസില്ലാതിരുന്നതിനാല്‍ യുവാവ് കാര്‍ വിളിച്ച്‌ തിരുവനന്തപുരത്ത് എത്തി പെണ്‍കുട്ടിയെയും

അമിതമായി വെള്ളം കുടിച്ചതിനെ തുടർന്ന് 11 വയസ്സുകാരൻ മരണപ്പെട്ടു; അച്ഛനും രണ്ടാനമ്മയും പൊലീസ് പിടിയിൽ…

കൊണ്ട് ഇടുക്കി മുരിക്കാശേരിയിലേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് ഒരു മാസത്തോളമായി പെണ്‍കുട്ടി ഇയാളുടെ വീട്ടിലായിരുന്നു. യുവാവിന്റെ വീട്ടുകാര്‍ക്കും ഇതിനോട് താത്പര്യമില്ലായിരുന്നുവെങ്കിലും മനസില്ലാമനസോടെ ഇരുവരെയും വീട്ടില്‍കയറ്റി.

ഇപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ മുരിക്കാശേരി പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടി പീഡനത്തിരയായതായി കണ്ടെത്തിയിട്ടുണ്ട്. പോലീസ് ചോദ്യംചെയ്യലിലാണ് പെണ്‍കുട്ടി പീഡനത്തിന് വിധേയമായതായി മനസിലായത്.

പോക്സോ നിയമപ്രകാരം കേസ് എടുത്ത് മുരിക്കാശേരി സി.ഐ കേസ് എടുത്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും പീഡിപ്പിച്ചതിനുമാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പെണ്‍കുട്ടിയുടെ കൂട്ടുകാരിയാണ് ആറു മാസം മുമ്ബ് ഫേസ്ബുക്കിലൂടെ യുവാവുമായി പരിചയപ്പെട്ടത്. തുടര്‍ന്ന് 17കാരിയെ കൂട്ടുകാരി യുവാവിന് പരിചയപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് ചാറ്റിംഗ് അതിരുവിട്ടതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …