കോവിഡ് രോഗികളെ സമൂഹം അകറ്റി നിര്‍ത്തുന്ന വാര്‍ത്തകള്‍ പലതവണ പുറത്ത് വന്നുകഴിഞ്ഞു. ക്വാറന്റൈനില്‍ കഴിയുന്നവരെ പോലും സംശയത്തോടെയാണ് പലരും നോക്കിക്കാണുന്നത്.
വിദേശത്ത് നിന്നോ ഇതര സംസ്ഥാനത്ത് നിന്നോ എത്തി ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകള്‍ ആക്രമിക്കപ്പെട്ട സംഭവവും നമ്മുടെ രാജ്യത്തുണ്ടായിട്ടുണ്ട്. രോഗം വ്യാപിക്കുമോ എന്ന ആശങ്കയാണ് ഇതിനെല്ലാം കാരണം.
സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 141 പേർക്കുകൂടി; ഒരു മരണം…
കൊറോണ ബാധിച്ചാല്‍ മരണം ഉറപ്പ് എന്ന തെറ്റിദ്ധാരയും വ്യാപകമാണ്. ഇത്തരം ഒരു സാഹചര്യത്തിലാണ് ഒട്ടേറെ പേര്‍ യാത്ര ചെയ്യുന്ന ബസില്‍ രണ്ടു പേര്‍ക്ക് കൊറോണ രോഗമുണ്ടെന്ന് അറിയുന്നത്.
തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം. 55കാരനും ഭാര്യയ്ക്കുമാണ് കൊറോണ രോഗമുണ്ടായിരുന്നത്. ഇത് ഇരുവരും അറിഞ്ഞിരുന്നില്ല. ഭര്‍ത്താവിന് ക്ഷയരോഗമുണ്ടായിരുന്നു. ആശുപത്രിയലായിരുന്ന ഇദ്ദേഹം ഞായറാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്.
കൂടാതെ ശനിയാഴ്ച കൊറോണ പരിശോധനയ്ക്ക് സ്രവം എടുത്തിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത ദമ്പതികളോട് വീട്ടില്‍ ക്വാറന്റൈനില്‍ തുടരാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇരുവരും നെയ്‌വേലിയിലെ ബന്ധുവീട്ടിലേക്ക് പോകാന്‍ ബസില്‍ പുറപ്പെടുകയായിരുന്നു. ഈ വേളയിലാണ് വീട്ടില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തിയതും, വീട് പൂട്ടിക്കിടക്കുന്നത് കണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ദമ്പതികളെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ ബസില്‍ യാത്രയിലാണെന്ന് മറുപടി നല്‍കി. നിങ്ങളുടെ കൊറോണ പരിശോധന ഫലം വന്നുവെന്നും പോസറ്റീവ് ആണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. ശേഷം ഫോണ്‍ കണ്ടക്ടര്‍ക്ക് കൈമാറാനും നിര്‍ദേശിക്കുകയായിരുന്നു. കാര്യങ്ങള്‍ അറിയാതെ കണ്ടക്ടര്‍ ഫോണ്‍ വാങ്ങി സംസാരിച്ചു. ദമ്പതികള്‍ക്ക് കൊറോണ രോഗമുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടക്ടറെ അറിയിച്ചതോടെ അദ്ദേഹം നിലവിളിക്കുകയായിരുന്നു. യാത്രക്കാര്‍ കാര്യം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു. പാതി വഴിയില്‍ ബസ് നിര്‍ത്തി യാത്രക്കാര്‍ ഇറങ്ങി ഓടുകയായിരുന്നു. അപ്പോഴേക്കും ആരോഗ്യ പ്രവര്‍ത്തകരെത്തി ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റി. കൊറോണ രോഗികളില്‍ നിന്ന് ഫോണ്‍ വാങ്ങിയതിന്റെ ഭീതിയിലായിരുന്നു കണ്ടക്ടര്‍. ബസില്‍ യാത്ര തുടങ്ങും മുമ്പ് സീറ്റ് നിറയെ ആളുകളുണ്ടായിരുന്നു. പലരും പല സ്റ്റോപ്പുകളില്‍ ഇറങ്ങിപ്പോകുകയും ചെയ്തു. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിലായിരുന്നു സംഭവം നടന്നത്. ബസ് ഡിപ്പോയിലേക്ക് മാറ്റി അണുനശീകരണം നടത്തി. ബസിലുണ്ടായിരുന്ന എല്ലാവരെയും ക്വാറന്റൈനിലാക്കി. നേരത്തെ ഇറങ്ങിപ്പോയവരെയും അവര്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെയും ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. ദമ്പതികള്‍ ഇപ്പോള്‍ ആശുപത്രിലാണ്.