Breaking News

പുകവലി പാടില്ല എന്ന നിർദേശം ബസുകളിൽ എഴുതിയതിനു പിന്നിലെ കാരണം അറിയാമോ ??

പുകവലി പാടില്ല എന്ന നിർദേശം ബസുകളിൽ എഴുതി തുടങ്ങിയിട്ട് 70 വര്ഷം പിന്നിടുന്നു. പൊൻകുന്നത്തുണ്ടായ ഒരു ബസ് അപകടമാണ് ഇതിനു കാരണമായത്.

1948 മെയ് 10 ,പൊന്‍കുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്ത്‌ ഇന്ന് ജില്ല വിദ്യാഭാസ ഓഫീസ് ഇരിക്കുന്ന സ്ഥലം അന്ന് എ എം സ് ബസ് കമ്പനിയുടെ ബുക്കിംഗ് ഓഫീസായിരുന്നു.

ബസുകൾ പാർക്ക് ചെയ്യുന്നതും ട്രിപ്പുകൾ തുടങ്ങുന്നതും ഇവിടെ നിന്നായിരുന്നു. പൊൻകുന്നം- കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റൂട്ടിൽ പോകുന്ന ബസിൽ അന്ന് നിറയെ യാത്രക്കാരുണ്ടായിരുന്നു.

മറ്റൊരു ചെറിയ ബസിൽ യാത്രക്കാർ നിറഞ്ഞതിനെ തുടർന്ന് വലിയ ബസിലേക്ക് യാത്രക്കാരെ മാറ്റുകയായിരുന്നു. അക്കാലത്തു ടിന്നുകളിൽ കൊണ്ടുവന്നാണ് ബസിലെ ടാങ്കുകളിൽ ഇന്ധനം നിറച്ചിരുന്നത്.

ഇന്ധനം നിറക്കുന്ന സമയത്ത്‌ ആരും ബീഡി കത്തിക്കരുതെന്നു ജീവനക്കാർ വിളിച്ചു പറയും. അന്നും പറഞ്ഞു. പക്ഷെ ഒരു മദ്യപൻ അത് വകവെച്ചില്ല.  അയാൾ അപ്പോൾ തന്നെ തീപ്പെട്ടി ഉരച്ചു. നിമിഷ നേരം കൊണ്ട് തന്നെ ബസ് ഭയാനകമായ ശബ്ദത്തോടെ ആളിക്കത്തി.

പിഞ്ചു കുഞ്ഞുങ്ങളും നവദമ്പന്തികളുമടക്കം ഒട്ടേറെ ആളുകൾ വെന്തു മരിക്കുകയുണ്ടായി. ഒരാൾ പത്തു പന്ത്രണ്ടു പേരെ വലിച്ചിറക്കി രക്ഷപെടുത്തി. ഒരു സ്ത്രീയെയും കുട്ടിയേയും രക്ഷപെടുത്താൻ വീണ്ടും ബസിൽ കയറാൻ നോക്കിയെങ്കിലും ചവിട്ടു പടിയിൽ മരിച്ചു വീണു.

അമ്മയുടെ മാറോടു ചേർന്ന് കത്തിക്കരിഞ്ഞിരിക്കുന്ന കുഞ്ഞിന്റെയുൾപ്പടെയുള്ള കാഴ്ചകൾ ആരുടെയും നെഞ്ച് തകർക്കുന്നതായിരുന്നു. അപകടത്തിൽ നിന്ന് രക്ഷപെട്ടവരിൽ മൂന്നു വൈദികരുമുണ്ടായിരുന്നു.

അന്ന് തിരുവതാംകൂർ മന്ത്രിയായിരുന്ന ടി എം വർഗീസ് അപകട സ്ഥലം സന്ദർശിച്ചിരുന്നു. ഇതിനെ തുടർന്നാണ് പുകവലി പാടില്ലായെന്നുള്ള അറിയിപ്പ് ബസുകളിൽ പ്രത്യക്ഷപ്പെട്ടത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …