ഗുരുവായൂരില്‍ കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോ അടച്ചു. ഗുരുവായൂര്‍ കാഞ്ഞാണി റൂട്ടില്‍ ജൂണ്‍ 25ന് യാത്ര
ചെയ്തവരോട് നിരീക്ഷണത്തില്‍ പോകണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയാണ് മലപ്പുറം എടപ്പാള്‍ സ്വദേശിയായ കണ്ടക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് ഡിപ്പോയില്‍ നിന്നുള്ള ഏഴ് സര്‍വീസുകള്‍ റദ്ദാക്കി.
ജൂണ്‍ 25ാം തിയതി രാവിലെ 8.30നാണ് ഗുരുവായൂരില്‍ നിന്ന് കാഞ്ഞാണി വഴി
ഓഗസ്റ്റിൽ കേരളത്തിലെ കോവിഡ‍് രോഗികളുടെ എണ്ണം ഞെട്ടിക്കുന്നതാവും; കണക്കുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെ…?
തൃശൂരിലേക്ക് കൊവിഡ് സ്ഥിരീകരിച്ച കണ്ടക്ടര്‍ യാത്ര ചെയ്ത കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നടത്തിയത്. പത്ത് മണിക്ക് ബസ് തൃശ്ശൂരില്‍ എത്തി. 25 പേരോളം ആ ദിവസം വിവിധ ഇടങ്ങളില്‍ നിന്നായി ബസില്‍ കയറിയിരുന്നു.
ആ ദിവസം ബസില്‍ കയറിയ മുഴുവന്‍ ആളുകളോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. സമ്ബര്‍ക്ക പട്ടികയില്‍ കൂടുതല്‍ ആളുകളുണ്ടോ എന്ന് പരിശോധിക്കുകയാണ്.
ജൂണ്‍ 12, 22 തിയതികളില്‍ പാലക്കാട്ടേക്കും വൈറ്റിലയിലേക്കും കണ്ടക്ടര്‍ സര്‍വീസ് നടത്തിയിരുന്നു. കാഞ്ഞാണി, അരിമ്ബൂര്‍ ഭാഗത്ത് നിന്ന് നിരവധി പേര്‍ ബസില്‍ കയറിയതായാണ് റിപ്പോര്‍ട്ട്.
ഇവര്‍ ഉടന്‍ തന്നെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. കൂടാതെ 14 ദിവസം ക്വാറന്റൈനില്‍ പോവുകയും വേണം. ഈ ബസ്സില്‍ യാത്ര ചെയ്തവര്‍ അതാതു പ്രദേശത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശമുണ്ട്.