എറണാകുളം ജില്ലയിലും കൊച്ചി നഗരത്തിലും കോവിഡ് ഭീഷണി അതിരൂക്ഷമാകുന്നു. ഉറവിടമറിയാത്ത രോഗിയില്‍ നിന്ന് കൂടുതല്‍ പേരിലേക്ക് രോഗം ബാധിച്ചതാണ് ഇപ്പോഴത്തെ പ്രധാന വെല്ലുവിളി.
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കൊച്ചി വെണ്ണല സ്വദേശിയുടെ ഭാര്യ, മൂന്ന് പെണ്മക്കള്, വീട്ടുജോലിക്കാരി, ഡ്രൈവര്‍ ഉള്‍പ്പടെ 6 പേര്‍ക്ക് കൂടി രോഗം പകര്‍ന്നു. ഇയാളുടെ രോഗത്തിന്റെ
ചൈനയിൽ കൊറോണയ്ക്ക് പിന്നാലെ മറ്റൊരു മഹാമാരി; രോഗം പിടിപെട്ടാൽ 24 മണിക്കൂറിനകം മരണം…
ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതല്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷനിലെ ഡിവിഷന് 58, ആലുവ നഗരസഭയിലെ ഡിവിഷന് 18, കല്ലൂര്‍ക്കാട് പഞ്ചായത്തിലെ വാര്‍ഡ് ആറ്
എന്നിവയാണ് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍. ജില്ലയില്‍ ഉറവിടം അറിയാതെ പതിനേഴ് പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. പത്ത് പേരുടെയും രോഗകാരണം അവ്യക്തം. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 25 ല്‍ 17 പേര്‍ക്കും സമ്ബര്ക്കും വഴിയാണ് രോഗം പകര്‍ന്നത്.