സംസ്ഥാനത്തു സമ്പര്‍ക്ക കേസുകള്‍ കൂടുന്നത് അപകടകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. വെള്ളിയാഴ്ച സമ്ബര്‍ക്കം വഴി മാത്രം 204 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
ജനസാന്ദ്രത കൂടിയ കേരളം പോലൊരു സംസ്ഥാനത്ത് കൊവിഡ് ഒട്ടാകെ ബാധിക്കാന്‍ അധികം കാലതാമസം വേണ്ടിവരില്ല. ഒരു വലിയ ദുരന്തത്തേയാണ് അഭിമുഖേക്കേണ്ടി വരിക എന്ന്
മനസിലാക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ നിന്നാണു പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടുകള് വരുന്നത്. സന്പര്‍ക്ക കേസുകള്‍ കൂടുന്നത് അപകടകരമാണ്.
ജൂണ്‍ 9.63 ശതമാനമായിരുന്നു സമ്പര്‍ക്ക കേസുകളുടെ തോത്. ജൂണ്‍ 27-ന് 5.11 ശതമാനമായി. ജൂണ്‍ 30-ന് 6.16 ശതമാനമായി.
വ്യാഴാഴ്ചത്തെ കണക്കില്‍ അത് 20.64 ശതമാനമായി ഉയര്‍ന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് സംസ്ഥാനത്ത് 416 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.