കൊല്ലം ജില്ലയില്‍ കോവിഡ് വ്യാപനം ശക്തമായ വാഹനഗതാഗതത്തിന് നിയന്ത്രണം. തിങ്കളാഴ്ച മുതല്‍ സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് ഒറ്റ-ഇരട്ട അക്ക നമ്ബര്‍ ക്രമീകരണം കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്ക നമ്ബരില്‍ അവസാനിക്കുന്ന വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങളും മാത്രമേ അനുവദിക്കൂ.
ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 59 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്നും വന്ന 10 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ
നാലു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം പുലയനാര്‍കോട്ട ഹൃദ്രോഗ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക
ചെറിയഴീക്കല്‍ സ്വദേശിനിയായ യുവതിക്കാണ് (31) രോഗം ബാധിച്ചത്. കൂടാതെ ജില്ലയില്‍ ഇന്ന് 70 പേര് രോഗമുക്തി നേടി.
NEWS 22 TRUTH . EQUALITY . FRATERNITY