Breaking News

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അരുവിക്കര ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്നു; തീരദേശവാസികൾ ജാഗ്രത പാലിക്കണം…

സംസ്ഥാനത്തെ മലയോര മേഖലകളിൽ മഴ കനത്തതിനെ തുടർന്ന് അരുവിക്കര ഡാമിലെ മൂന്നു ഷട്ടറുകൾ തുറന്നു. ഇന്നലെ അതിരാവിലെ മുതൽ മലയോര മേഖലകളായ പെന്മുടി, വിതുര,

പെരിങ്ങമ്മല, പാലോട്, തുടങ്ങിയ പ്രദേശങ്ങളിലെ വനാന്തരങ്ങളിലും മറ്റു വൃഷ്ടിപ്രദേശങ്ങളിലും നിർത്താതെ പെയ്ത ശക്തമായ മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിരിക്കുകയാണ്.

ഇതിനെ തുടർന്ന് ഡാമിൽ ജലനിരപ്പ് ഉയർന്നതിനാലാണ് ഷട്ടറുകൾ തുറന്നത്. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി മൂന്നു ഷട്ടറുകളാണ് ഉയർത്തിയത്. രണ്ടു ഷട്ടറുകൾ 50 സെന്റീമീറ്റർ വീതവും ഒരു ഷട്ടർ 70 സെന്റീമീറ്ററുമാണ് ഉയർത്തിയത്.

മലയോര മേഖലകളിലും വൃഷ്ടി പ്രദേശങ്ങളിലും മഴ ശക്തമായി തുടരുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് വീണ്ടും വർദ്ധിക്കുകയാണെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടി വരും.

ഡാമിന്റെ സമീപത്തും കരമന ആറിന്റെ തീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …