Breaking News

കൊല്ലത്ത് വലിയ പ്രതിസന്ധി; ജില്ലാ ജയിലിൽ കോവിഡ് വ്യാപനം; പരിശോധിച്ച പകുതി പേർക്കും രോഗം…

കൊല്ലം ജില്ലാ ജയിലില്‍ 24 തടവുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 50 പേരെ പരിശോധിച്ചപ്പോള്‍ പകുതിപേര്‍ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ രോഗബാധിതരുടെ എണ്ണം 38 ആയി.

ജില്ലാ ജയിലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ ഒരു തടവുപുള്ളിക്ക് പനി വന്നതോടെയാണ് മറ്റുള്ളവര്‍ക്കും പരിശോധന നടത്തിയത്. ഇതില്‍ 15 പേരുടെ ഫലം പോസറ്റീവാകുകയായിരുന്നു.

രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റ് രോഗബാധിതരെ ചികിത്സിക്കാനായി ജയിലിനുള്ളില്‍ തന്നെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പ് ജയില്‍ ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഇദ്ദേഹത്തില്‍ നിന്നായിരിക്കാം മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നതെന്നാണ് സൂചന.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …