Breaking News

സെപ്തംബ‍ർ ആദ്യവാരത്തോടെ കൊവിഡ് കേസുകള്‍ പാരമ്യത്തിലെത്തും; സംസ്ഥാനത്ത് കൂടുതൽ ജില്ലകൾ സമൂഹവ്യാപനത്തിന്റെ വക്കില്ലെന്ന് വിദഗ്ധ സമിതി…

സംസ്ഥാനത്ത് സെപ്തംബ‍ർ ആദ്യവാരത്തോടെ കൊറോണ കേസുകൾ പാരമ്യത്തിലെത്തുമെന്നും കൂടുതൽ ജില്ലകൾ സമൂഹവ്യാപനത്തിന്റെ വക്കിലാണെന്നും വിദഗ്ധ സമിതി അധ്യക്ഷൻ. കേരളത്തിൽ 75,000 രോഗികൾ വരെയാകാമെന്നാണ് മുന്നറിയിപ്പ്.

എന്നാൽ ഒക്ടോബറോടെ കേരളത്തിൽ കൊറോണ വ്യാപനം കുറഞ്ഞു തുടങ്ങുമെന്നും സ്വകാര്യ അഭിമുഖത്തിൽ ഡോ ഇക്ബാൽ പറഞ്ഞു. ലക്ഷണമില്ലാത്ത കൊറോണ രോഗികൾക്ക് വീട്ടിൽത്തന്നെ ചികിത്സ നൽകാനുള്ള നടപടികൾ ഇന്നാരംഭിച്ചു.

സമ്ബർക്ക വ്യാപനം, ഉറവിടമില്ലാത്ത കേസുകൾ, ക്ലസ്റ്ററുകൾ, മരണസംഖ്യ ഇവ കൂടുന്നത് നൽകുന്നത് അപായ സൂചനയാണെന്ന് ഡോ ഇക്ബാൽ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് 172 ക്ലസ്റ്ററുകളാണുള്ളത്.

തിരുവനന്തപുരത്ത് തീരദേശത്ത് ഇതിനോടകം സംഭവിച്ച സമൂഹവ്യാപനം കൂടുതൽ ജില്ലകളിലേക്ക് കൂടി വ്യാപിക്കുമെന്ന് ആശങ്കയുണ്ട്. കേരളമിപ്പോൾ കൊവിഡ് വ്യാപനം മൂന്നാംഘട്ടത്തിന്റെ രണ്ടാം പാദത്തിലാണെന്നാണ് വിലയിരുത്തൽ.

വിപുലമായ പൊതുജനാരോഗ്യ സംവിധാനത്തിലൂടെ വെല്ലുവിളികൾ മറികടക്കാമെന്നും അദ്ദേഹം പറഞ്ഞു. ദുരന്ത നിവാരണ സമിതി നൽകിയ മുന്നറിയിപ്പുകളും വിദഗ്ധ സമിതിയുടെ നിർദേശങ്ങളും അനുസരിച്ചാണ് കേരളത്തിന്റെ കൊവിഡിനെതിരെ ഇതുവരെയുള്ള നീക്കങ്ങൾ.

രോഗികളുടെ എണ്ണം പൊടുന്നനെ കൂടുന്നത് കണക്കാക്കി ലക്ഷണമില്ലാത്തവർക്ക് വീടുകളിൽ തന്നെ ചികിത്സ നൽകാൻ നടപടികൾ തുടങ്ങി. തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ ഇന്ന് ഉത്തരവിറങ്ങും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …