Breaking News

കൊല്ലം ജില്ലയിൽ വീണ്ടും കൊവിഡ് ആശങ്ക: ശവസംസ്കാരത്തിൽ പങ്കെടുത്ത 13 പേർക്കും ജില്ലാ ചിൽഡ്രൻസ് ഹോമിലെ 6 കുട്ടികൾക്കും കൊവിഡ് …

കൊല്ലം ജില്ലയില്‍ വീണ്ടും കൊവിഡ് ആശങ്ക. നിലമേലില്‍ ശവസംസ്‌കാരത്തില്‍ പങ്കെടുത്ത 13 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഈ വ്യക്തിയില്‍നിന്നാണ് 13 പേര്‍ക്ക് കോവിഡ് ബാധ ഉണ്ടായത്. കൂടാതെ ആണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ജില്ലാ ചില്‍ഡ്രന്‍സ് ഹോമില്‍ ആറ് കുട്ടികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട് .

മുഴുവന്‍ കുട്ടികളെയും നിരീക്ഷണത്തിലാക്കി 17 പേര്‍ക്കാണ് ഇവിടെ കോവിഡ് പരിശോധന നടത്തിയത്. ശക്തികുളങ്ങര ഫിഷിങ് ഹാര്‍ബറില്‍ ഒരു തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചു.

അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …