Feb 26, 2026 3:47 PM
Breaking News

‘അപമാനം’; പാര്‍വതി, രേവതി, റിമ, ആഷിഖ് അബു, രമ്യാ നമ്ബീശന്‍ എന്നിവര്‍ക്കെതിരെ ദിലീപിന്റെ പരാതി…

കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി പ്രസ്താവന നടത്തിയതിന് ചലച്ചിത്ര താരങ്ങള്‍ക്ക് നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

റിമ കല്ലിങ്കല്‍, പാര്‍വതി, രേവതി, ആഷിഖ് അബു, രമ്യാ നമ്ബീശന്‍ എന്നിവര്‍ക്കെതിരെ ദിലീപിന്റെ പരാതിയിലാണ് നടപടി. കേസില്‍ നടന്‍ സിദ്ദിഖും ഭാമയും കൂറുമാറിയതില്‍ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ പ്രതികരണവുമായി നടിമാരും സംവിധായകനും രം​ഗത്തുവന്നിരുന്നു.

ഇത് രഹസ്യവിചാരണയിലുള്ള കേസിലെ ഇടപെടലാണെന്നുമാണു ദിലീപിന്റെ പരാതി. കേസിലെ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന സിദ്ദിഖും ഭാമയും കൂറുമാറിയ സംഭവത്തില്‍ വൈകാരികമായാണ് താരങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.

സഹപ്രവര്‍ത്തകര്‍ പോലും ഒപ്പം നില്‍ക്കാത്തതിന്റെ ദുഃഖം മറച്ചുവയ്ക്കാതിരുന്ന റിമയും രേവതിയും ഭാമയുടെ നിലപാട് മാറ്റത്തിലാണ് ഏറെ അസ്വസ്ഥത പ്രകടിപ്പിച്ചത്. ‘അപമാനം’ എന്നായിരുന്നു കൂറുമാറ്റത്തെക്കുറിച്ചുള്ള റിമയുടെ പ്രതികരണം

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …