Breaking News

നാളെ ഭാരത് ബന്ദ്; കാർഷിക ബില്ലിനെതിരെ സമരം ശക്തമാക്കി കർഷക സംഘടനകൾ; ഒരു സംസ്ഥാനത്തെ ബാധിക്കില്ല…

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച് നാളെ രാജ്യവ്യാപകമായി ബന്ദ്. വിവിധ കര്‍ഷക സംഘടനകള്‍ ചേര്‍ന്നാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ സമര രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്.

ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് അടക്കമുളള രാഷ്ട്രീയ കക്ഷികളും പ്രക്ഷോഭത്തിന് തുടക്കമിട്ട് കഴിഞ്ഞു.

100 ശതമാനം സാക്ഷര കേരളം | മുന്നോട്ടുള്ള വര്‍ഷങ്ങളില്‍ കേരളത്തിന്‍റെ അവസ്ഥ എന്ത്…Read more

സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതിന് പിന്നാലെ തന്നെ പ്രധാനമന്ത്രിക്ക് നൂറ് കണക്കിന് കത്തുകള്‍ അയച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ പോലും സര്‍ക്കാര്‍ കേള്‍ക്കാന്‍ തയ്യാറാവുന്നില്ല.

ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് മറ്റ് വഴികള്‍ ഇല്ലെന്നും വ്യക്തമാക്കി. കാര്‍ഷിക ബില്ലുകളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറുന്നത് തന്നെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന പ്രഖ്യാപനത്തിലാണ് കര്‍ഷക സംഘടനകള്‍.

പഞ്ചാബിലടക്കം ഉത്തരേന്ത്യയില്‍ കര്‍ഷകര്‍ ഇന്ന് ട്രെയിന്‍ തടയല്‍ അടക്കമുളള സമരപരിപാടികളിലേക്ക് കടക്കുകയാണ്.

ചൈന ലോകത്തെ ചതിച്ചു ? ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് !

അതേസമയം കര്‍ണാടകത്തില്‍ നാളെ ഭാരത് ബന്ദ് ഉണ്ടാകില്ല. പകരം റോഡ് തടയല്‍ സമരമാണ് സംസ്ഥാനത്ത് നടക്കുക. സെപ്റ്റംബര്‍ 28ന് കര്‍ണാടകത്തില്‍ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സംസ്ഥാന ബന്ദ് ആകും സംഘടിപ്പിക്കുക.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …