യൂ ട്യൂബർ വിജയ് പി. നായരെ ആക്രമിച്ച കേസിൽ ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും ഹൈകോടതി ജാമ്യം അനുവദിച്ചു. ഉപാധികലോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഭാഗ്യലക്ഷ്മിയുടേയും മറ്റു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് വിജയ് പി. നായരും ഹൈകോടതിയിൽ ഹർജി നൽകിയിരുന്നു. തൻറെ മുറിയിൽ അതിക്രമിച്ച് കയറി
സാധനങ്ങൾ മോഷ്ടിക്കുകയും തന്നെ മർദ്ദിക്കുകയും ചെയ്ത പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നാണ് വിജയ് പി.
നായരുടെ വാദം. മുൻകൂർ ജാമ്യാപേക്ഷ കളിൽ തീരുമാനമെടുക്കും വരെ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് ഹൈകോടതി തടഞ്ഞിരുന്നു. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ അശ്ലീല പദപ്രയോഗങ്ങൾ നടത്തിക്കൊണ്ടുള്ള യുട്യൂബ് ചാനൽ നടത്തിയ വിജയ് പി നായരെ
ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സാമൂഹ്യപ്രവർത്തകരായ ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർ ചേർന്ന് മർദ്ദിക്കുകയും ഇയാളുടെ മുഖത്ത് കരിമഷി ഒഴിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
യുട്യൂബ് ചാനലിനെതിരെ പൊലിസിനെ സമീപിക്കുകയും സംസ്ഥാന വനിതാ കമ്മീഷൻ, സൈബർ സെൽ, വനിതാ ശിശുക്ഷേമവകുപ്പ്, ജെൻഡർ അഡൈ്വസർ എന്നിവർക്ക് പരാതി നൽകുകയും ചെയ്തിട്ടും
നടപടിയൊന്നും എടുക്കാത്തതിനെ തുടർന്നായിരുന്നു ഇവർ നേരിട്ട് പ്രതിഷേധവുമായെത്തിയത്. തുടർന്ന് ഇയാൾക്കെതിരെയും ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെയും കേസുകൾ ചുമത്തുകയായിരുന്നു.