Breaking News

ചാമ്ബ്യന്‍സ് ലീഗ്; ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം…

ചാമ്ബ്യന്‍സ് ലീഗ് ഗ്രൂപ് ഘട്ടത്തില്‍ നടന്ന മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം. സാല്‍സ്ബര്‍ഗിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബയേണ്‍ തോല്‍പ്പിച്ചത്.

ജയത്തോടെ ബയേണ്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.  കളിച്ച നാല് കളികളിലും ജയം നേടി അപരാജിതരായിട്ടാണ് ബയേണ്‍ മുന്നേറുന്നത്.

ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ബയേണ്‍ രണ്ടാം പകുതിയില്‍ ആണ് രണ്ട് ഗോളുകള്‍ നേടിയത്.

റോബര്‍ട്ട് ലെവന്‍ഡോസ്കി, കിംഗ്സ്ലി കോമന്‍, ലെറോയ് സാനെ എന്നിവര്‍ ബയേണിനായി ഗോളടിച്ചപ്പോള്‍ മെര്‍ജിം ബെരിഷയാണ് സാല്‍സ്ബര്‍ഗിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …