സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ വെള്ളിയാഴ്ച്ചവരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് 2 മുതല്‍ രാത്രി പത്ത് മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത
കൂടുതലാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിലും ഇടിമിന്നല്‍ സജീവമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
ബുധനാഴ്ച്ച സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു. അന്നേ ദിവസം ഇടുക്കി ജില്ലയില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY