വീട്ടമ്മമാര്‍ക്ക് മാസശമ്ബളം എന്ന കമല്‍ഹാസന്റെയും ശശി തരൂരിന്റെയും ആശയത്തിനെതിരെ ശക്തമായ പ്രതികരണവുമായി കങ്കണ റണാവത്ത്.
‘വീട്ടമ്മ’ എന്നത് ശമ്ബളം വാങ്ങുന്ന ഒരു തൊഴില്‍ മേഖലയാക്കണം എന്ന മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്റെ ആശയത്തെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പിന്തുണച്ചിരുന്നു.
ഇതിനെ പരിഹസിച്ചു കൊണ്ടാണ് കങ്കണ രംഗത്തെത്തിയിരിക്കുന്നത്. കമലിന്റെയും തരൂരിന്റെയും അഭിപ്രായങ്ങള്‍ ഭാഗികമായി വേദനാജനകവും ഭാഗികമായി പരിഹാസ്യവും എന്നായിരുന്നു കങ്കണ അഭിപ്രായപ്പെട്ടത്.
കങ്കണയുടെ ട്വീറ്റ് ഇങ്ങനെ ;
തങ്ങളുടെ കുടുംബം എന്ന കൊച്ചു സാമ്രാജ്യത്തിലെ റാണിയാണ് ഓരോ സ്ത്രീയും. അവര്‍ക്ക് ആ സ്വത്വബോധവും ആദരവുമാണ് ആവശ്യം. അതിന് പണം നല്‍കുക എന്ന് പറയുന്നത് തരം താഴ്ത്തലാണെന്നും കങ്കണ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു.
അമ്മമാരുടെ ത്യാഗത്തിന് വിലയിടുന്നത് ഏറ്റവും അപമാനകരമാണ്. അത് സൃഷ്ടാവായ ദൈവത്തെ വില്‍പ്പനയ്ക്ക് വെക്കുന്നത് പോലെയാണ്. ഭാര്യമാരുടെ ലൈംഗികതയ്ക്ക് വിലയിടുന്നത് നിന്ദ്യവും അപരിഷ്കൃതവുമാണ്.
നിങ്ങള്‍ സ്ത്രീകള്‍ക്ക് ശമ്ബളമോ അമിത സ്നേഹമോ ബഹുമാനമോ പരിഗണനയോ ഒന്നും നല്‍കേണ്ടതില്ല. അവരെ അവരായി നിലനില്ക്കാന് അനുവദിക്കുക മാത്രം ചെയ്താല്‍ മതിയെന്നും കങ്കണ ട്വീറ്റ് ചെയ്തു