കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് തുടരുന്ന കര്‍ഷക പ്രതിഷേധങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തിയിരിക്കവേ നിലപാട് വ്യക്തമാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം സന്ദീപ് ശര്‍മ.
പോപ് ഗായിക രിഹാനയും പരിസ്ഥിതി പ്രക്ഷോഭങ്ങളിലൂടെ ലോകമെമ്ബാടും ശ്രദ്ധിക്കപ്പെട്ട ഗ്രെറ്റ തുന്‍ബെര്‍ഗും കര്‍ഷകസമരത്തിന് നല്കിയ പിന്തുണ നല്‍കിയതോെട ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപ്പഗണ്ട’ തലക്കെട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ കാമ്ബയിന് ഒരുക്കിയിരുന്നു.
ക്രിക്കറ്റ് ഇതിഹാസം സചിന് ടെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ കാമ്ബയിനില്‍ അണിേചര്ന്ന് ഇന്ത്യയുടെ കാര്യത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ട എന്നുപറഞ്ഞിരുന്നു.
എന്നാല്‍ കാമ്ബയിനിനെ രൂക്ഷമായ ഭാഷയില്‍ ചോദ്യം ചെയ്യുന്ന കുറിപ്പ് സന്ദീപ് ശര്‍മ ട്വീറ്റ് ചെയ്തു.
ഇതേ ലോജിക് പ്രകാരം ജര്‍മനി ജൂതരെ കൂട്ടക്കൊല ചെയ്യുേമ്ബാള്‍ പുറത്തുനിന്നുള്ളവര്‍ക്ക് ഇടപെടാന്‍ കഴിയുമോ?. പാകിസ്താനില്‍ സിഖ്, അഹ്മദി, ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളെ പീഢിപ്പിക്കുേമ്ബാള് പുറത്തുനിന്നുള്ളവര്‍ക്ക് ഇടപെടാന്‍ സാധിക്കുമോ?.
ചൈന ഉയ്ഗൂര്‍ മുസ്ലിംകള്ക്കെതിരെ സ്വീകരിക്കുന്നതിനെതിരെ ഇടപെടാന്‍ സാധിക്കുമോ?.. തുടങ്ങിയ നിരവധി ഉദാഹരണങ്ങളടങ്ങിയ കുറിപ്പാണ് സന്ദീപ് ശര്‍മ പങ്കുവെച്ചത്