മാസ്ക് ധരിക്കാത്തതിനെ ചൊല്ലി കെഎസ്ആര്‍ടിസി ബസിനുള്ളില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. മൂവാറ്റുപുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ
എസ്ആര്ടിസി ബസില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. കൊല്ലം പകല്കുറി സ്വദേശിയ്ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ കേസ്…Read more
സംഭവവുമായി ബന്ധപ്പെട്ട് കന്യാകുമാരി സ്വദേശി റസല്‍ രാജുവ്നെ പോലീസ് അറസ്റ്റ് ചെയ്തു. ബസ് അടൂര്‍ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്.
റസല്‍ രാജു മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്യുകയും ഇതില്‍ പ്രകോപിതനായ റസല്‍ രാജു ബാഗിലുണ്ടായിരുന്ന ടാപ്പിംഗ് കത്തിയെടുത്ത് കുത്തുകയായിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY