രാജ്യത്ത് പെട്രോള്‍ വില കുത്തനെ ഉയര്‍ന്നതോടെ അതിര്‍ത്തി സ്ഥലങ്ങളിലെ ജനങ്ങള്‍ നേപ്പാളില്‍ പോയി ഇന്ധനം കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് ഇന്ന് പെട്രോള്‍ വില നൂറു കടന്നിരിക്കുകയാണ്. നേപ്പാളില്‍ പെട്രോളിന് 69 രൂപയും ഡീസലിന് 58 രൂപയുമാണ് വില. ഈ സാഹചര്യത്തിലാണ് ജനങ്ങള്‍ നേപ്പാളില്‍ നിന്ന് ഇന്ധനം വാങ്ങിക്കൂട്ടുന്നത്.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിയന്ത്രണങ്ങള്‍ കുറവായതിനാല്‍ യാത്രാവിലക്കുമില്ല. സൈക്കിളിലും ബൈക്കിലും ഇവര്‍ അതിര്‍ത്തി കടന്നു പോയി കന്നാസുകളില്‍ ഇന്ധനം ശേഖരിക്കുകയാണ്.
മാത്രമല്ല, ഇത്തരത്തില്‍ വാങ്ങുന്ന ഇന്ധനം ലാഭത്തില്‍ ഇന്ത്യയില്‍ മറിച്ച് വില്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.