ഐ എസ് എല്ലില്‍ ഇന്ന് എ ടി കെ മോഹന്‍ ബഗാൻ ഹൈദരബാദിനെ നേരിടും. എ ടി കെ മോഹന്‍ ബഗാന് അതിനിര്‍ണായക മത്സരമാണ് ഇന്ന്. ഇന്ന് വിജയിച്ചാല്‍ മോഹന്‍ ബഗാന് ലീഗ്
ചാമ്ബ്യന്മാരാകാൻ സാധിക്കും. കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റി തോറ്റ് പോയിന്റ് നഷ്ടപ്പെടുത്തിയതോടെ മുംബൈ സിറ്റിയുടെ ലീഗ് ഷീല്‍ഡ് നേടാനുള്ള സാധ്യത
മങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ 39 പോയിന്റുമായി എ ടി കെ മോഹന്‍ ബഗാന് ലീഗില്‍ ഒന്നാം സ്ഥാനത്തും 34 പോയിന്റുമായി മുംബൈ സിറ്റി ലീഗില്‍ രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്.
രണ്ട് ടീമുകള്‍ക്കും രണ്ട് മത്സരങ്ങള്‍ ഇനി ബാക്കിയുള്ളത്. അവസാന മത്സരം മുംബൈ സിറ്റിയും എ ടി കെയും തമ്മിലാണ്. അതുകൊണ്ട് തന്നെ ആ മത്സരത്തിനു മുമ്ബ് ലീഗ്
ചാമ്ബ്യന്‍ പട്ടം ഉറപ്പിക്കാന്‍ ആകും മോഹന്‍ ബഗാന്റെ ശ്രമം. ലീഗ് ഘട്ടത്തില്‍ ഒന്നാമത് ഉള്ള ടീമിന് ലീഗ് കിരീടത്തോടൊപ്പം എ എഫ് സി ചാമ്ബ്യന്‍സ് ലീഗ് യോഗ്യതയും ലഭിക്കും എന്നതിനാല്‍
ലീഗില്‍ ഒന്നാമത് എത്താനാകും ബഗാൻ ലക്ഷ്യമിടുന്നത്. ഇന്ന് പക്ഷെ മോഹന്‍ ബഗാന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ഹൈദരബാദിനും ഈ മത്സരം നിര്‍ണായകമാണ്. അവര്‍ക്ക്
പ്ലേ ഓഫ് യോഗ്യത നേടണം എന്നുള്ളത് കൊണ്ട് തന്നെ ഇന്നത്തെ മത്സരം തീപാറും എന്നുള്ളകാര്യത്തിൽ തർക്കമുണ്ടാകില്ല.