Feb 23, 2026 4:39 PM
Breaking News

കോപ്പ അമേരിക്ക കളിക്കാന്‍ ഇന്ത്യക്ക് ക്ഷണം…

അര്‍ജന്‍റീനക്കും ബ്രസീലിനുമൊപ്പം കോപ്പ അമേരിക്ക ഫുട്ബോള്‍ മല്‍സരത്തില്‍ പങ്കെടുക്കാൻ ഇന്ത്യക്ക് ക്ഷണം. കോപ്പ അമേരിക്ക ടൂര്‍ണമെന്‍റില്‍ അതിഥി രാജ്യങ്ങളായി

മല്‍സരിക്കേണ്ട ആസ്ട്രേലിയയും ഖത്തറും പിന്‍മാറിയതോടെയാണ് ഇന്ത്യക്ക് അവസരം ഒരുങ്ങിയിരിക്കുന്നത്. കോവിഡ് മഹാമാരി കാരണം ഈ വര്‍ഷത്തേക്ക് മാറ്റിവെച്ച ടൂര്‍ണമെന്‍റിലേക്കാണ് ഇന്ത്യക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.

ഭാരത് ബന്ദ് വെള്ളിയാഴ്ച ; പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി…Read more

ഇക്കാര്യം ആവശ്യപ്പെട്ട് ബന്ധപ്പെട്ടതായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് സ്ഥിരീകരിച്ചു. ആസ്ട്രേലിയയാണ് അവര്‍ക്ക് പകരക്കാരായി ഇന്ത്യയെ നിര്‍ദ്ദേശിച്ചത്.

അതെ സമയം ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ലോക കപ്പ് യോഗ്യതാ മല്‍സരങ്ങള്‍ മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ നിന്നും ജൂണിലേക്ക് മാറ്റിയതോടെ കോപ്പയില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ഇന്ത്യ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇന്ത്യക്ക് കൈവന്ന ഭാഗ്യത്തില്‍ ഇന്ത്യന്‍ കോച്ച്‌​ ഇഗര്‍ സ്റ്റിമാക്​ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …