സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുന്ന വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും ഇനിമുതല്‍ കര്‍ശന നിരീക്ഷണമുണ്ടാകും. ഇക്കാര്യങ്ങള്‍ കര്‍ശനമായ നിരീക്ഷണത്തിന് വിധേയമാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിയമം നിലവില്‍ വന്നു.
എല്ലാ സാമൂഹ്യമാദ്ധ്യമ സേവന ദാതാക്കളുമാണ് ദേശീയ വാര്‍ത്താ വിതരണകാര്യത്തിലെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വ്യവസ്ഥയുള്ളത്. സമൂഹമാദ്ധ്യമങ്ങളില്‍ ആര് എന്ത് പോസ്റ്റ് ചെയ്താലും അത് ആദ്യം തിരിച്ചറിയേണ്ടത് അതാത് സേവന ദാതാക്കളാണ്.
ദേശവിരുദ്ധമോ സാമൂഹ്യവിരുദ്ധമോ ആയ എല്ലാ പോസ്റ്റുകളും ഉടന്‍ തന്നെ നീക്കം ചെയ്യേണ്ടതാണെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. 36 മണിക്കൂറിനുള്ളില്‍ തീരുമാനം എടുക്കാനാകണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
വാട്‌സ് ആപ്പ്, ഗൂഗിള്‍, നെറ്റ്ഫ്ലിക്സ്, യൂട്യൂബ് എന്നിവര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ഇവര്‍ക്കൊപ്പം ഒടിടി മേഖലകളും സ്വയം നിയന്ത്രണ സംവിധാനങ്ങള്‍ കര്‍ശനമാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.