സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വീണ്ടും വർധനവ് രോഖപ്പെടുത്തി. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് വീണ്ടും ഉയർന്നത്. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ച്ത്.
ഇതോടെ പവന് 34,440 രൂപയായിരിക്കുന്നു. പവന് 34160 രൂപയായിരുന്നു കഴിഞ്ഞ മൂന്ന് ദിവസം രേഖപ്പെടുത്തിയിരുന്ന വില. ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപ വര്‍ധിച്ച് 4305 ആയാണ് ഉയര്‍ന്നിരിക്കുന്നത്.
നാളെ മോട്ടോര്‍ വാഹന പണിമുടക്ക്; സംസ്ഥാനത്തെ പരീക്ഷകളെല്ലാം മാറ്റിവെച്ചു…Read more
ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെ ഏതാനും ദിവസങ്ങളില്‍ സ്വര്‍ണവില താഴ്ന്നിരുന്നു.
പിന്നീട് കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞദിവസമാണ് ആറുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തുകയുണ്ടായി.
NEWS 22 TRUTH . EQUALITY . FRATERNITY