സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് കുറഞ്ഞത് 280 രൂപയാണ്.
ഇതോടെ പവന് 33,160 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്.
അഞ്ചുദിവസത്തിനിടെ 1280 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4145 രൂപയായി.
മാര്‍ച്ച് ഒന്നിന് 34,440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇതിലാണ് അഞ്ചുദിവസം കൊണ്ട് ആയിരത്തിലധികം രൂപയുടെ കുറവ് ഉണ്ടായത്.