ഒരു പെണ്‍കുട്ടിയെ പ്രണയിച്ച ബന്ധുക്കളായ യുവാക്കള്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. രാജസ്ഥാന് ബുന്‍ഡി ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.
23 വയസുകാരായ മഹേന്ദ്ര ഗുര്‍ജാര്‍, ദേവ്രാജ് ഗുര്‍ജാര്‍ എന്നിവരാണ് ജീവനൊടുക്കിയത്. രണ്ടുപേരുടെയും കൈയില്‍ ‘ആശ’ എന്ന പേര് പച്ചകുത്തിയിരുന്നതായി പൊലീസ് വെളിപ്പെടുത്തി.
മരിച്ചവരുടെ ഫോണ്‍ രേഖകളില്‍നിന്നും ഫോട്ടോകളില്‍നിന്നും ഇരുവരും ഒരേ പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നുവെന്ന്ത് വ്യക്തമായത്. അതെ സമയം പെണ്‍കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പ്രാഥമിക നിഗമനത്തില്‍ ഇരുവരും ആത്മഹത്യ ചെയ്തതായാണ് നിഗമനമെന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.