മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബകറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. മാനസികാസ്വാസ്ഥ്യമുള്ള മാതാവണ് പിഞ്ചു കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നത്.
പേടിഎം സ്കാനര്‍ വഴി വന്‍ തട്ടിപ്പ്; ജാഗ്രത നിര്‍ദ്ദേശം; മുന്നറിയിപ്പുമായി പോലീസ്…Read more
കൊല്ലം കുണ്ടറയിലാണ് ദാരുണ കൊലപാതകം. മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു കൃത്യം നടന്നത്. മൂന്നര മാസം പ്രായമുള്ള മകളെ ബകറ്റിലെ വെള്ളത്തില്‍ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഓട്ടോറിക്ഷാ തൊഴിലാളിയായ കുട്ടിയുടെ മുത്തച്ഛന് വീട്ടിലെത്തി വാതില്‍തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ അമ്മ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. ഒടുവില്‍ വാതില്‍തുറന്നപ്പോള്‍ സംശയം തോന്നിയ അച്ഛന് കുഞ്ഞിനെ എടുത്തു.
ഈ സമയം കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രസവത്തിനു പിന്നാലെയാണ് ദിവ്യ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു തുടങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു.
കുഞ്ഞിന്റെ നൂലുകെട്ടുദിവസം കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുണ്ടറ പൊലിസ് കേസ്സെടുത്തു.