ഇന്ന് രാവിലെ 11 മണിയോടെ കാവ്യയോട് ഹാജരാകാനാണ് നോട്ടിസ് അയച്ചത്. നേരത്തെയും സാക്ഷിവിസ്താരത്തിനായി കാവ്യ കോടതിയില്‍ ഹാജരായിരുന്നു. ഇന്നലെ നടക്കേണ്ടിയിരുന്ന മൂന്ന് സാക്ഷികളുടെ വിസ്താരം കൂടി നടക്കുന്നുണ്ട്.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് യാതൊരുവിധ ആശങ്കയുമില്ല; മുഖ്യമന്ത്രി…Read more
അത് കഴിഞ്ഞായിരിക്കും കാവ്യയുടേത്. നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
പ്രോസിക്യൂട്ടറും പ്രോസിക്യൂഷന്റെ ട്രാന്‍സ്ഫര്‍ പെറ്റീഷനുകളും ഹാജരാക്കാത്തതിനാലാണ് സുപ്രീംകോടതി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് അറിയിച്ച് കൊണ്ടാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.
NEWS 22 TRUTH . EQUALITY . FRATERNITY