നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ സാക്ഷിവിസ്താരത്തിനായി ഹാജരായ നടി കാവ്യ മാധവന്റെ വിസ്താരം മാറ്റിവെച്ചു. രണ്ട് സാക്ഷികളുടെ വിസ്താരം തുടരുന്നതിനാലാണ് വിസ്താരം മാറ്റിവച്ചത്.
മാറ്റിവെച്ച തീയതി പിന്നീട് അറിയിക്കും. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കാവ്യ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായത്. കേസില്‍ 300ല്‍ അധികം
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് യാതൊരുവിധ ആശങ്കയുമില്ല; മുഖ്യമന്ത്രി…Read more
സാക്ഷികളില്‍ 127 പേരുടെ വിസ്താരമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ആറ് മാസം കൂടി സമയം വിചാരണകോടതിക്ക് അനുവദിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട എല്ലാവരും വിചാരണ നടപടി നിര്‍ദേശിച്ച സമയത്തിന് ഉള്ളില്‍ പൂര്‍ത്തിയാക്കാന്‍ സഹകരിക്കണം എന്നും കോടതി നിര്‍ദേശിച്ചു.