കൊല്ലം കുണ്ടറയിൽ സ്റ്റീല്‍ കലത്തില്‍ കുടുങ്ങിയ മൂന്ന് വയസ്സുകാരനെ അഗ്നിശമന സേനാംഗങ്ങള്‍ രക്ഷപെടുത്തി. കുളപ്പാടം സ്വദേശികളുടെ മകൻ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ സ്റ്റീല്‍ കലത്തിനുള്ളില്‍ അകപ്പെടുകയായിരുന്നു.
സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു; ഇന്ന് ഒറ്റയടിക്ക് പവന് കുറഞ്ഞത്…Read more
കുണ്ടറ അഗ്നിരക്ഷാനിലയത്തിലെത്തിച്ചതിനെ തുടര്‍ന്ന് സേനാംഗങ്ങള്‍ മെറ്റല്‍ കട്ടര്‍ ഉപയോഗിച്ച് സ്റ്റീല്‍ കലം മുറിച്ച് പരിക്കില്ലാതെ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സീനിയര്‍
ഫയര്‍ ഓഫിസര്‍ എസ്. സുനിലിെന്റ നേതൃത്വത്തില്‍ ഫയര്‍ ഓഫിസര്‍ അജീഷ് കുമാര്‍, ജിനുരാജ്, സഞ്ജയന്, വിഷ്ണു, എബിന്, ഹോംഗാര്‍ഡ് സുരേഷ് എന്നിവര്‍ ചേർന്നാണ് കുട്ടിയെ രക്ഷിച്ചത്.
NEWS 22 TRUTH . EQUALITY . FRATERNITY