തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ 200 സീറ്റുകളിലധികം നേടി അധികാരത്തിലെത്തുമെന്ന് നടനും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു; ഇന്ന് ഒറ്റയടിക്ക് പവന് കുറഞ്ഞത്…Read more
ജയലളിതയുടെ മരണം തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കരുതെന്ന് ഡി.എം.കെക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു സ്റ്റാലിന്‍. ഡി.എം.കെക്കും
എ.ഐ.എ.ഡി.എം.കെക്കും പിന്തുണ നല്‍കില്ലെന്ന മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍റെ പരാമര്‍ശത്തില്‍ ‘ഞങ്ങള്‍ അദ്ദേഹത്തെ ഗൗരവമായി കാണുന്നില്ല’ എന്നായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ മറുപടി.
തമിഴ്നാട്ടില്‍ ശക്തമായ പോരാട്ടം നടക്കുന്ന ചെപ്പോക്കിലാണ് ഉദയനിധി മത്സരിക്കുന്നത്. ഉദയനിധിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ എ.ഐ.എ.ഡി.എം.കെ രംഗത്തെത്തിയിരുന്നു. കുടുംബവാഴ്ചയെന്നായിരുന്നു ആരോപണം.