Breaking News

പ്രണയബന്ധത്തെ എതിര്‍ത്തു; തലസ്ഥാനത്ത് കലിപൂണ്ട് ഭര്‍ത്താവിനെ യുവതിയും കാമുകനും ചേര്‍ന്ന് കുത്തിക്കൊന്നു…

ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കുളപ്പട മുണ്ടിയോട് ചൊവാഴ്ച രാത്രി പത്തു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആനാട് സ്വദേശിയായ അരുണ്‍ ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ , കാമുകനും കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തിനെയുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. യുവാവിനെ കുത്തിയത് താനാണെന്ന് ഇരുവരും മൊഴി നല്‍കിയത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്.

വീട്ടുകാര്‍ പ്രണയത്തെ എതിർത്തു; കൗമാരക്കാരായ കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു…Read more

കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ ആരാണ് കൊലനടത്തിയതെന്ന് പറയാന്‍ കഴിയൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. യുവാവും ഭാര്യയും നിയമപരമായി വിവാഹ മോചനം നേടിയിരുന്നില്ലെങ്കിലും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.

ഓണ്‍ലൈന്‍ ഗെയിം കളിച്ച് ഒരു ലക്ഷം രൂപയോളം നഷ്ടമായി; ആലപ്പുഴയില്‍ യുവാവ് ജീവനൊടുക്കി…Read more

ഇതിനിടയിലാണ് ഭാര്യ, കൂട്ടുകാരനുമായി അടുക്കുന്നത്. ഇരുവരും ഒരുമിച്ച്‌ താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഇന്നലെ രാത്രി ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തുന്നത്. ഇരുവരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …