നാല് ബാസ്കറ്റ് ബോള്‍ കോര്‍ട്ടുകളുടെ വലിപ്പമുള്ള ലോകത്തെ ഏറ്റവും വലിയ പെയിന്റിങ് വിറ്റുപോയി- വില 6.2 കോടി ഡോളര്‍ (450 കോടി രൂപ). 70 കൂറ്റന്‍ ഫ്രേമുകളായി തിരിച്ച 1,595 ചതുരശ്ര മീറ്റര്‍ ചിത്രം ബ്രിട്ടീഷ് ചിത്രകാരന് സച്ച ജഫ്രിയുടെയാണ്.
വാങ്ങിയത് ദുബൈയില്‍ താമസിച്ചുവരുന്ന ഫ്രഞ്ച് പൗരന് ആന്ദ്രെ അബ്ദൂനും. തിങ്കളാഴ്ച നടന്ന ലേലത്തിലാണ് 70 ഭാഗങ്ങളും അബ്ദൂന് സ്വന്തമാക്കിയത്. ദുബൈയിലെ അറ്റ്ലാന്റിസ്: പാം ഹോട്ടലില്‍ പ്രദര്‍ശനത്തിന് വെച്ച ചിത്രം ഭാഗങ്ങളാക്കി വില്‍ക്കാനായിരുന്നു പദ്ധതി.
എന്നാല്‍, ക്രിപ്റ്റോ കറന്‍സി വില്പന രംഗത്ത് സജീവമായ അബ്ദൂന് ഇത് സ്വന്തമാക്കുകയായിരുന്നു. ദുബായിലെ അറ്റ്ലാൻറിസ് ഹോട്ടലിലാണ് കൊവിഡ് പ്രതിസന്ധിക്കിടെ ഏഴു മാസത്തിലേറെ ചെലവഴിച്ച് പെയിൻറിങ് തീര്‍ത്തത്.
മൂന്നു കോടി ഡോളര്‍ ലഭിക്കുമെന്നായിരുന്നു സച്ച ജഫ്രിയുടെ പ്രതീക്ഷ. 140 രാജ്യങ്ങളില്‍നിന്നുളള കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ചേര്‍ത്ത് കഴിഞ്ഞ സെപ്റ്റംബറിലാണ് കൂറ്റന്‍ പെയിന്റിങ് പൂര്‍ത്തിയാക്കിയത്.