Breaking News

വര്‍ക്കലയിലെ കാപ്പില്‍ തീരത്ത് വലയില്‍ കുടുങ്ങിയത് കൂറ്റന്‍ സ്രാവുകള്‍…

തിരുവനന്തപുരം ഇടവ കാപ്പില്‍ കടല്‍ത്തീരത്ത് മത്സ്യബന്ധന വലയില്‍ കുരുങ്ങിയത് കൂറ്റന്‍ സ്രാവുകള്‍. ഒരെണ്ണം വലയില്‍ നിന്നു ചാടിപ്പോയി. മറ്റൊന്നിനെ കരയിലെത്തിച്ച ശേഷം മത്സ്യത്തൊഴിലാളികള്‍ തിരികെ കടലിലേക്ക് തന്നെ തള്ളിവിട്ടു.

തീരത്തു നിന്നു അന്‍പത് കിലോമീറ്ററോളം ഉള്‍ക്കടലില്‍ കൊല്ലി വള്ളത്തില്‍ വിരിച്ച വലയിലാണ് സ്രാവുകള്‍ കുടുങ്ങുന്നത്. ആയിരത്തോളം കിലോ തൂക്കമുണ്ടെന്നു കരുതുന്ന

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം…Read more

ഒരു സ്രാവ് വലയില്‍ നിന്നു ഉയര്‍ന്നു ചാടി രക്ഷപ്പെടുകയും ചെയ്തു. മീന്‍പിടിക്കാനായി തീരത്ത് നിന്നും അമ്ബത് കിലോമീറ്ററോളം ഉള്ളില്‍ ആഴക്കടലില്‍ വിരിച്ച വലയിലാണ് വ്യാഴാഴ്‌ച

രാവിലെ ഒന്‍പതോടെ കൂറ്റന്‍ സ്രാവുകള്‍ കുടുങ്ങിയത്. മൂന്നര മീറ്ററോളം നീളവും അഞ്ഞൂറിലധികം കിലോ തൂക്കവും തോന്നിപ്പിക്കുന്ന സ്രാവിനെയാണ്‌ കരയ്ക്കടുപ്പിച്ചത്.

ഭാര്യയെയും ബന്ധുക്കളെയും ഇല്ലാതാക്കാന്‍ യുവാവ് പ്രയോഗിച്ചത് സദ്ദാംഹുസൈന്‍ പയറ്റിയ അതേ തന്ത്രം, ഉപയോഗിച്ചത് മീന്‍കറിയിൽ..Read more

മൂന്നര മീറ്ററോളം നീളവും അഞ്ഞൂറിലധികം കിലോ തൂക്കവും തോന്നിപ്പിക്കുന്ന മറ്റൊരു സ്രാവിന് വലക്കുടുക്കില്‍ നിന്നു രക്ഷപെടാന്‍ പ്രയാസമായിരുന്നു. കാപ്പില്‍ സ്വദേശിയായ

മുല്ലാക്കയുടെ ഉടമസ്ഥതയിലുള്ള ആലുംമൂട്ട് തങ്ങള്‍ എന്ന വള്ളത്തിലെ വലയിലാണ് സ്രാവുകള്‍ കുടുങ്ങിയത്.

മത്സ്യ ബന്ധന തൊഴിലാളികള്‍ വല കരയ്ക്കടുപ്പിച്ച ശേഷം സ്രാവിനെ തിരികെ കടലിലേക്ക് തള്ളിവിടുന്നത് കാണാന്‍ നാട്ടുകാരും വിനോദസഞ്ചാരികളുമടക്കം നിരവധപേര്‍ തടിച്ചുകൂടി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …