കേരളത്തിലേത് തട്ടിപ്പിന്റെയും അഴിമതിയുടെയും സര്‍ക്കാര്‍ എന്ന് ആഞ്ഞടിച്ച പ്രിയങ്ക ഗാന്ധി, ഇന്ദിരാഗാന്ധിയുടെ ഗാംഭീര്യം അനുസ്മരിപ്പിച്ച പ്രസംഗം അണികളില്‍ ആവേശവും ആമോദവും നല്‍കുന്നതായിരുന്നു.
വിവാദത്തിരയില്‍ അകപ്പെട്ടു കഴിയുമ്പോഴും എനിക്കിതൊന്നും അറിയില്ലാ എന്ന് ഒരു മുഖ്യമന്ത്രി പറഞ്ഞാല്‍, അങ്ങനെയൊരാള്‍ എങ്ങനെയാണ് ഒരു മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ യോഗ്യന്‍.
പ്രളയദുരിതകാലത്തെ കോടികളുടെ അഴിമതിയും, സമുദ്രകരാറും, സ്വര്‍ണ്ണകടത്തും തുടങ്ങിയവ പരാമര്‍ശിച്ചുകൊണ്ടുള്ള തീപാറും പ്രസംഗങ്ങളില്‍ കേരള ഭരണകൂടത്തെ നഖശിഖാന്തം വിമര്‍ശിക്കുന്നതായിരുന്നു.
കൊല്ലം ജില്ലയിലെ ആദ്യ സമ്മേളനം കരുനാഗപ്പള്ളി വവ്വാക്കാവിലായിരുന്നു. തുടര്‍ന്ന് കൊല്ലത്തും കൊട്ടാരക്കരയിലും സമ്മേളനങ്ങളില്‍ പങ്കെടുത്തശേഷം തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു.
യാത്രക്കിടയില്‍ ഹസ്തദാനം നല്‍കിയും ക്ഷേമകാര്യങ്ങള്‍ അന്വേഷിച്ചും അമ്മമാരെ ആശ്ലേഷിച്ചും ജനഹൃദയങ്ങളെ കീഴടക്കാന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞു. പശുവിനെ വളര്‍ത്തിയും കൃഷിചെയ്തും കുടുംബം പോറ്റുന്ന കായംകുളം യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്‍റെ വീട്ടിലേക്കുള്ള അപ്രതീക്ഷിത സന്ദര്‍ശനം അണികളില്‍ പ്രിയങ്കരമാക്കുന്നതായിരുന്നു. കേട്ടറിഞ്ഞ അരിത ബാബുവിന്റെ ജീവിത സാഹചര്യങ്ങളെ നേരിട്ടുകണ്ടു മനസിലാക്കാനും പ്രിയങ്ക ഗാന്ധിക്ക് കഴിഞ്ഞു.
സമ്മേളനം നടന്ന കൊല്ലം ജില്ലയിലെ മൂന്നു കേന്ദ്രങ്ങളിലും കൊടും ചൂടില്‍ ആയിരങ്ങള്‍ ഇന്ദിരാഗാന്ധിയുടെ ചെരുമകളെ കാണാന്‍ കാത്തിരിക്കുകയായിരുന്നു.
കായംകുളത്ത് നിന്നും റോഡ് ഷോയായാണ് ഓച്ചിറ വവ്വാക്കാവില്‍ എത്തിയത്. ആദ്യമായി ജില്ലയില്‍ പര്യടനം നടത്തുന്ന പ്രിയങ്കയുടെ പ്രസംഗം സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയും രൂക്ഷമായി ആക്രമിചായിരുന്നു.
കരുനാഗപ്പള്ളിയില്‍ സിആര്‍ മഹേഷിനും, ഷിബു ബേബി ജോണിനും, ഉല്ലാസ് കോവൂരിനും, കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്കും, പിസി വിഷ്ണുനാഥിനും, ബാബു ദിവാകരനും, എന്‍ പീതാംബരക്കുറിപ്പിനും, കൊട്ടാരക്കരയില്‍ ആര്‍ രശ്മിക്കും, ജ്യോതികുമാര്‍ ചാമക്കാലയ്ക്കും, എംഎം നസീര്‍, അബ്ദുറഹ്മാന്‍ വോട്ട് അഭ്യര്‍ഥിക്കുകയും അവരെ പരിചയപ്പെടുത്തുകയും ചെയ്തു.