Breaking News

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ജര്‍മനിക്ക് ഞെട്ടിക്കുന്ന തോല്‍വി; തോൽവി 20 വർഷങ്ങൾക്ക് ശേഷം…

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ജര്‍മനിക്ക് ഞെട്ടിക്കുന്ന തോല്‍വി. വടക്കന്‍ മാസിഡോണിയയാണ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് മുന്‍ ലോക ചാമ്ബ്യന്‍മാരെ പരാജയപ്പെടുത്തിയത്.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്ബ് ഗോരന്‍ പാണ്‍ഡേവ് മാസിഡോണിയയെ മുന്നിലെത്തിച്ചു. 63-ാം മിനിറ്റില്‍ ഗുണ്ടോഗന്റെ പെനാല്‍റ്റി ഗോളില്‍ ജര്‍മനി ഒപ്പമെത്തി.

എന്നാല്‍ 85-ാം മിനിറ്റില്‍ എല്‍ജിഫ് എല്‍മാസിന്റെ ഗോളിലൂടെ മാസിഡോണിയ വിജയം പിടിക്കുകയായിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ജര്‍മനി നേരിടുന്ന ആദ്യ പരാജയമാണിത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …