Breaking News

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം; പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു…

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായതിനെ തുടര്‍ന്ന് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിവരുന്നവരികയായിരുന്ന പത്താംക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി

കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. പെണ്‍കുട്ടി പിന്നീട് ആത്മഹത്യ ചെയ്തു. നാല് യുവാക്കളാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തതെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ പക്കല്‍നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ രണ്ട് പ്രതികളെ അറസ്റ്റുചെയ്തതായും മറ്റ് രണ്ടുപേരെ പിടികൂടുന്നതിനായി തിരച്ചില്‍ ആരംഭിച്ചതായും പോലിസ് വ്യക്തമാക്കി.

ആത്മഹത്യാക്കുറിപ്പില്‍ പെണ്‍കുട്ടി അയല്‍ഗ്രാമത്തിലെ ലഖാനും വികാസും ഉള്‍പ്പെടെ നാല് പ്രതികളെ കൂടാതെ മറ്റ് രണ്ടുപേരുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് രണ്ടുപേരെ പോലിസ് അന്വേഷിക്കുന്നതിനിടെയാണ് ലഖാനും വികാസും അറസ്റ്റിലായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൂട്ടബലാല്‍സംഗത്തിനിരയായശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. ഇതിന് പിന്നാലെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഉടന്‍തന്നെ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …