Breaking News

‘ഒരു സംശയവുമില്ല, ജനങ്ങള്‍ എല്‍ഡിഎഫിന് ചരിത്രവിജയം സമ്മാനിക്കും’ ; പിണറായി വിജയൻ

വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വീട്ടില്‍ നിന്ന് കുടുംബത്തോടൊപ്പം നടന്നെത്തിയാണ് മുഖ്യമന്ത്രി ധര്‍മ്മടത്തെ പോളിങ് ബൂത്തില്‍ വോട്ട് ചെയ്‌തത്. ഭാര്യ കമല വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നീക്കങ്ങള്‍ നടന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും അത് നടന്നിരുന്നു. എന്നാല്‍, അപവാദപ്രചാരണങ്ങളില്‍ തളരുന്ന സമീപനമല്ല തങ്ങള്‍ക്കെന്നും പിണറായി പറഞ്ഞു. “ജനങ്ങളാണ് ഈ സര്‍ക്കാരിന്റെ കൂടെ അണിനിരന്നത്.

ഒരു സംശയവുമില്ല, ജനങ്ങള്‍ എല്‍ഡിഎഫിന് ചരിത്രവിജയം സമ്മാനിക്കും,” വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി പറഞ്ഞു. “എന്തിനെയും നേരിടാന്‍ ജനം തയ്യാറായിരുന്നു. നേമത്തെ ബിജെപി അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്യും.

വേറെ എവിടെയെങ്കിലും ബിജെപി-യുഡിഎഫ് ധാരണയുണ്ടോ എന്ന് അറിയില്ല. അത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാലേ പറയാന്‍ സാധിക്കൂ. ജനങ്ങളുടെ കൂടെ ഞങ്ങള്‍ നിന്നു. അതുകൊണ്ട് ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പവും നില്‍ക്കും.

കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ മികച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും. കഴിഞ്ഞ നിയമസഭയില്‍ ഉണ്ടായതിനേക്കാള്‍ സീറ്റ് ലഭിക്കും,” പിണറായി പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …