Breaking News

കോവിഡ്​ രണ്ടാം തരംഗം; ലോക്​ഡൗണ്‍ ഭീതിയുയര്‍ത്തി കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനം വീണ്ടും…

കോവിഡ്​ രണ്ടാം വരവില്‍ രാജ്യം വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ എല്ലാം നഷ്​ടപ്പെട്ട്​ പെരുവഴിയിലാകുമെന്ന ഭീതിയില്‍ വീണ്ടും പലായനം ആരംഭിച്ച്‌​ കുടിയേറ്റ തൊഴിലാളികള്‍.

രാ​ത്രികാല കര്‍ഫ്യൂവും കൂടിനില്‍ക്കാന്‍ വിലക്കുമുള്‍പെടെ കടുത്ത നിയന്ത്രണങ്ങളാണ്​ സംസ്​ഥാനങ്ങള്‍ ഒന്നാം ഘട്ടത്തില്‍ നടപ്പാക്കുന്നത്​. മിക്ക നഗരങ്ങളി​ലും വിലക്ക്​ പ്രാബല്യത്തിലായി കഴിഞ്ഞു. ലോക്​ഡൗണ്‍ നടപ്പാക്കിയ ഇടങ്ങളുമുണ്ട്​. അക്ഷരാര്‍ഥത്തില്‍ പെരുവഴിയില്‍

പെട്ടുപോയ ഒരു വര്‍ഷം പഴക്കമുള്ള ഓര്‍മകളില്‍ നടുങ്ങിയാണ്​ അന്നവും തൊഴിലും തേടി തിരിച്ചുവന്ന ​കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും നാടുപിടിക്കാന്‍ തുടങ്ങിയത്​.

മഹാരാഷ്​ട്ര, പഞ്ചാബ്​, ഡല്‍ഹി തുടങ്ങി കോവിഡ്​ വ്യാപനം അതിരൂക്ഷമായ സംസ്​ഥാനങ്ങളില്‍നിന്നാണ്​ പലായനം കൂടുതല്‍. ഇതര സംസ്​ഥാനങ്ങളിലേക്ക്​ ​ഏറ്റവും കൂടുതല്‍ പേര്‍ തൊഴില്‍ തേടി പോകുന്ന സംസ്​ഥാനങ്ങളിലൊന്നായ ഝാര്‍ഖണ്ഡിലേക്ക്​ തിരിച്ചു​വരുന്നവരുടെ എണ്ണം കുത്തനെ കൂടിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗുജറാത്ത്​, കേരള സംസ്​ഥാനങ്ങളില്‍നിന്നും മടക്കം ആരംഭിച്ചിട്ടുണ്ട്​. മുംബൈ, സൂറത്ത്​ നഗരങ്ങളില്‍നിന്ന്​ തിരിക്കുന്ന ട്രെയിനുകളില്‍ ഇത്തരം യാത്രക്കാര്‍ നിറഞ്ഞുയാത്ര ചെയ്യുന്നതായാണ്​ സൂചന.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …