അടുത്ത 3 മണിക്കൂറില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ 40 കി.മി. വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ശക്തമായ മഴയുണ്ടാകുമെന്നും ജനങ്ങല്‍ ജാഗ്രതപുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,
എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലുള്ളവര്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. 2 ദിവസത്തിനുള്ളില്‍ ഇടി മിന്നല്‍
കാരണം കേരളത്തില്‍ കുറഞ്ഞത് 4 മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY