Feb 13, 2026 10:10 AM
Breaking News

കിടക്കകള്‍ ഇല്ല ; മൃതദേഹങ്ങള്‍ വരാന്തയില്‍ ; ഗുരുതര പ്രതിസന്ധിയില്‍ ഉത്തരേന്ത്യ…

കൊവിഡ് പ്രതിസന്ധിയില്‍ വിറങ്ങലിച്ച്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ഒരേ കിടക്കയില്‍ രണ്ട് കൊവിഡ് രോഗികളും മൃതദേഹങ്ങള്‍ വരാന്തയിലുമുള്ള ഉത്തരേന്ത്യയിലെ കൊവിഡ്

സാഹചര്യത്തിന്‍റെ നേ‌ര്‍ സാക്ഷ്യമാണ് ഡല്‍ഹിയില്‍ നിന്നുള്ള ഹൃദയ ഭേദകമായ ഈ കാഴ്ചകള്‍.
കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധി മറി കടക്കാന്‍ ഏറെ ബുദ്ധിമുട്ടുകയാണ് ഉത്തര്‍പ്രദേശ്.

പ്രതിദിന രോഗബാധയിലെ കുതിച്ചുചാട്ടം ആരോഗ്യരംഗത്തെ വല്ലാതെ സമ്മര്‍ദ്ധത്തിലാക്കുകയാണ്. പല ആശുപത്രികളിലും കിടക്കകളും ആവശ്യത്തിന് ഓക്സിജന്‍ സിലണ്ടറുകളും ഇല്ലെന്ന് പരാതിയുമുയരുന്നുണ്ട്. സംസ്ഥാനത്ത് പ്രതിദിനരോഗികള്‍

ഇരുപതിനായിരം പിന്നിട്ടതും മറ്റ് നഗരങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മടക്കവും ഉത്തര്‍പ്രദേശില്‍ തിരിച്ചടിയാകുകയാണ്. ഗുജറാത്തിലും, ചത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും സാഹചര്യം അതീവ ഗുരുതരമാണ്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …