Breaking News

കൊവിഡ് വ്യാപനം അതിരൂക്ഷം; ഡല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു…

കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ സമ്ബൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 10 മണി മുതല്‍ അടുത്ത തിങ്കളാഴ്ച ആറ് മണി വരെയാണ് നിയന്ത്രണം.

എല്ലാവരും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാര്‍ നിര്‍ദ്ദേശിച്ചു. കോവിഡ് ക്രമേണം അതിരൂക്ഷമായതിനാലാണ് ഡല്‍ഹിസര്‍ക്കാന്‍ കടുത്ത നിയന്ത്രങ്ങളിലേക്ക് കടന്നത്.

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് ഡല്‍ഹിസര്‍ക്കാര്‍ കടുത്ത തീരുമാനം കൈക്കൊണ്ടത്. പരിശോധനക്ക് വിധേയരാകുന്ന മൂന്ന് പേരില്‍ ഒരാള്‍ പോസിറ്റീവ് ആകുന്ന സാഹചര്യമാണ് ഡല്‍ഹിയില്‍ ഇപ്പോഴുള്ളത്.

നിലവില്‍ അതിഗുരുതര സാഹചര്യമാണ് ഡല്‍ഹി നേരിടുന്നതെന്നും ജനതയുടെ സുരക്ഷയാണ് പ്രധാനമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അതിനാല്‍ തന്നെ ലോക്ക്ഡൗണിലേക്ക് പോകുകയാണെന്നും കെജ്‌രിവാള്‍ അറിയിച്ചു.

ഐസിയു ബെഡുകളുടെയും ഓക്സിജന്റെയും ക്ഷാമം രൂക്ഷമാണ്. ഇനിയും ദിനംപ്രതി 25000ത്തോളം കേസുകള്‍ വന്നാല്‍ ആരോഗ്യമേഖലക്ക് താങ്ങാന്‍ കഴിയില്ല. ആവശ്യ സര്‍വീസുകള്‍ മാത്രമേ രാജ്യ തലസ്ഥാനത്ത് പ്രവര്‍ത്തിക്കൂ.

എല്ലാ സ്വകാര്യ ഓഫീസുകളിലെയും ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലിചെയ്യണമെന്നും സര്‍ക്കാര്‍ ഓഫീസുകളും അവശ്യ സേവനങ്ങള്‍ക്കുള്ള ഓഫീസുകളും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്നും സര്‍ക്കാര്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …