Breaking News

‘അല്‍പം മനുഷ്യത്വം കാണിക്കൂ’; തൃശൂര്‍ പൂരം വേണ്ടെന്ന് വയ്ക്കണമെന്ന് പാര്‍വതി…

കൊവിഡ് രണ്ടാം തരത്തില്‍ കേരളത്തില്‍ രോഗവ്യാപനം ശക്തമായിരിക്കുകയാണ്. ഈ ഘട്ടത്തില്‍ തൃശൂര്‍ പൂരം നടത്തരുതെന്ന അഭിപ്രായവുമായി നടി പാര്‍വ്വതി തിരുവോത്ത് രം​ഗത്ത്.

ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് പാര്‍വ്വതി അഭിപ്രായം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.

”ഈ അവസരത്തില്‍ ഇക്കാര്യം പറയേണ്ട ഭാഷ ഉപയോഗിക്കാതിരിക്കാന്‍ താന്‍ പാടുപെടുകയാണ്. നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകുമെന്ന് കരുതുന്നു. അല്‍പം മനുഷ്യത്വം കാണിക്കൂ” എന്നാണ് പാര്‍വ്വതി കുറിച്ചിരിക്കുന്നത്.

#NOTOTHRISSURPOORAM, #SECONDWAVECORONA എന്നീ ഹാഷ് ടാഗുകളും പാര്‍വ്വതി പങ്കുവെച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകയായ ഷാഹിന നഫീസ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത കുറിപ്പ് പങ്കുവെച്ച്‌ കൊണ്ടാണ് പാര്‍വ്വതി തിരുവോത്തിന്റെ പ്രതികരണം.

” ആരുടെ ഉത്സവമാണ് പൂരം? ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കോവിഡ് വാഹകരായി വീട്ടില്‍ വന്ന് കയറി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കും

രോഗമുണ്ടാക്കുകയാണ് ഈ ആണാഘോഷം കൊണ്ട് സംഭവിക്കാന്‍ പോകുന്നത്. Agressive manifestation of toxic masculinity” എന്ന ഷാഹിന നഫീസയുടെ കുറിപ്പാണ് പാര്‍വ്വതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിരിക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …