Breaking News

ദുരന്തം തൊട്ടരികില്‍; കണ്ണൂരില്‍ സ്ഥിതി ഗുരുതരം; കോവിഡ്​ ചികിത്സയിലുള്ളവരുടെ എണ്ണം 15,000ലേക്ക്​…

കണ്ണൂരില്‍ കോവിഡ്​ വ്യാപനം അതിസങ്കീര്‍ണതയിലേക്ക്. നിലവില്‍ ജില്ലയിൽ കോവിഡ്​ ചികിത്സയിലുള്ളവരുടെ എണ്ണം 15,000ലേക്ക്​ കടക്കുകയാണ്​. ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍ പ്രകാരം ഒരാ​ഴ്​ചക്കുള്ളില്‍ ആക്​റ്റീവ്​ രോഗികളുടെ എണ്ണം 20,000 കടക്കും.

ഈ സാഹചര്യം തുടരുകയാണെങ്കില്‍ ഓക്​സിജന്‍ സൗകര്യമടക്കമുള്ള 2,500 മുതല്‍ 5,000 വരെ ബെഡുകള്‍ ജില്ലയില്‍ ആവശ്യമായി വരുമെന്നാണ്​ ആരോഗ്യവകുപ്പിന്റെ കണകുകൂട്ടല്‍. രണ്ടാഴ്​ച കൊണ്ട്​ കോവിഡ്​ വ്യാപനം പിടിച്ചുകെട്ടാനായില്ലെങ്കില്‍ സ്ഥിതി കൂടുതല്‍

സങ്കീര്‍ണമാകുമെന്നാണ്​ കോവിഡ്​ ചികിത്സരംഗത്ത്​ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്​. കോവിഡിന്റെ ആദ്യ വരവില്‍ ചികിത്സയിലുണ്ടായിരുന്ന 100 പേരില്‍ 60 പേര്‍ക്കും​ പ്രത്യേക പരിഗണന വേണ്ടവരായിരുന്നില്ല.

എന്നാല്‍, ഇപ്പോള്‍ ചികിത്സയിലുള്ളവരെല്ലാം പ്രത്യേക പരിഗണന ആവശ്യമുള്ളവരാണ്​. 15 ശതമാനത്തോളം പേര്‍​ക്ക്​​ ഓക്​സിജന്‍ സഹായം ആവശ്യമായി വരുന്നുണ്ട്​. തലശ്ശേരി താലൂക്ക്​ ആശുപത്രിയും കണ്ണൂര്‍ ജില്ലാശുപത്രിയും കണ്ണൂര്‍ മെഡിക്കല്‍ കോളജും

ഏറെക്കുറെ നിറഞ്ഞിരിക്കുകയാണ്​. 70 ശതമാനം നിറഞ്ഞെന്നാണ്​ ഔദ്യോഗിക കണക്കെങ്കിലും 90ന്​ മുകളില്‍ രോഗികള്‍ നിറഞ്ഞിരിക്കുകയാണ്​. രോഗലക്ഷണം കുറഞ്ഞവരെ ഡിസ്​ചാര്‍ജ്​

ചെയ്​തും മറ്റുമാണ്​ ഈ പ്രതിസന്ധി പരിഹരിക്കുന്നത്​. അത്യാഹിത വിഭാഗത്തില്‍ നിലവില്‍ ഒരു ബെഡില്‍ രണ്ടുപേരെ കിടത്താനുള്ള സാഹചര്യമുണ്ടായിട്ടില്ല. കേസുകള്‍ കൂടുകയാണെങ്കില്‍ വടക്കേ ഇന്ത്യയിലുള്ള പോലെ ജില്ലയിലും സ്ഥിതി മോശമാകും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …